അളിയനെ മര്‍ദ്ദിച്ച അളിയന്റെയും സുഹൃത്തിന്റെയും പേരില്‍ കേസ്.

പഴയങ്ങാടി: സഹോദരിയെ വിവാഹം കഴിച്ച പോണ്ടിച്ചേരി സ്വദേശിക്ക് മര്‍ദ്ദനം, അളിയനും സുഹൃത്തിനുമെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം 5.15 നായിരുന്നു സംഭവം.

പോണ്ടിച്ചേരി സ്വദേശി ജെ. രഞ്ജിത്തിനാണ്(35) മര്‍ദ്ദനമേറ്റത്. ഭാര്യാ സഹോദരന്‍ സുമേഷ്, സുഹൃത്ത് വിക്കി എന്നിവരുടെ പേരിലാണ് കേസ്.

എട്ട് വര്‍ഷം മുമ്പാണ് മോട്ടോര്‍ ബൈക്ക് മെക്കാനിക്കായ രഞ്ജിത്ത് സുമേഷിന്റെ സഹോദരിയെ പ്രേമിച്ച് വിവാഹം ചെയ്തത്.

ഇതില്‍ എതിര്‍പ്പുള്ള സുമേഷ് സുഹൃത്തിനേയും കൂട്ടിവന്ന് മര്‍ദ്ദിച്ചതായാണ് പരാതി. പഴയങ്ങാടി പോലീസ് കസെടുത്തു.