ആരോഗ്യ സര്‍വകലാശാല കായികമേള ഇന്ന് സമാപിക്കും.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന അത്ലറ്റിക് മീറ്റിന് ഇന്ന് സമാപനമാവും.

ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഓര്‍ത്തോ വിഭാഗം സര്‍ജന്‍ ഡോ.കെ.പി.മനോജ്കുമാര്‍, കായിക വിഭാഗം മേധാവി ഡോ.പി.പി.ബിനീഷ് എന്നിവര്‍ പങ്കെടുത്തു.

ആയിരത്തിലേറെ പേര്‍ പങ്കെടുക്കുന്ന കായികമേള 20 നാണ് ആരംഭിച്ചത്.