സൗന്ദര്യമില്ലെന്ന് പറഞ്ഞും മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ചും പീഡനം-ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്.
ആലക്കോട്: സൗന്ദര്യമില്ലെന്ന് പറഞ്ഞും മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ചും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാഗീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
കുട്ടാപറമ്പ് പുലിക്കുന്നേല്‍ വീട്ടില്‍ ദിവ്യ സേവ്യറിന്റെ(33) പരാതിയിലാണ് കേസ്.
കരിക്കോട്ടക്കരിയിലെ വിജു കളത്തില്‍, ബന്ധുക്കളായ വിനോദ്, ഷൈനി എന്നിവര്‍ക്കെതിരെയാണ് കേസ്.
2017 ജനുവരി 14 ന് വിവാഹിതയായ ദിവ്യ ഭര്‍തൃവീട്ടില്‍ താമസിച്ചുവരവെയാണ് പീഡനമെന്ന് പരാതിയില്‍ പറയുന്നു.