കണ്ണൂര്‍ സര്‍വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു-സമാപനം ബുധനാഴ്ച്ച-

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കരിമ്പം കേയിസാഹിബ് ട്രെയിനിംഗ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്തു.

കോളേജ് മാനേജര്‍ അഡ്വ:എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ടി.പി.അഷ്‌റഫ്,

ഡോ.കെ.ബീന, കെ.തനുജ, ബേബി പുഷ്പലത അണിയേരി, ഷിജാന്‍ഷാ, സി.പി.ആലിപ്പി, സി.സിറാജുദ്ദീന്‍, അലിനിഷാദ് സംസാരിച്ചു. 

ഡോ.കെ.അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. ആദ്യ ദിനത്തില്‍ വനിതാ വിഭാഗത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിനെ പരാജയപ്പെടുത്തി കണ്ണൂര്‍ എസ്.എന്‍.കോളേജ് ചാമ്പ്യന്‍മാരായി. ചാമ്പ്യന്‍ഷിപ്പ് നാളെ (ബുധന്‍ ) സമാപിക്കും.