ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ച് കരിമ്പം ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും

തളിപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍.

കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇന്ന് തളിപ്പറമ്പിലെ പ്രസിദ്ധ വായനശാലയായ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല ഗ്രന്ഥാലയം സന്ദര്‍ശിച്ച് ബഷീറിന്റെയും ബഷീര്‍ കൃതികളുടെയും ഓര്‍മ്മകള്‍ പുതുക്കിയത്.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക കെ.റീനാഭായി, അധ്യാപകരായ കെ.വി.മെസ്മര്‍, ഷീജ ജോസ്, ഷീമ സൂസി വില്യംസ്, കള്‍ച്ചറല്‍ സെന്റര്‍ സിക്രട്ടറി സി. രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ പുസ്തക പരിചയം, പുസ്തക ചര്‍ച്ച, കാവ്യാലാപനം എന്നിവയും നടന്നു.