തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി
തളിപ്പറമ്പ്: തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി. ഇതിന് പരിഹാരമായി കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്നും ആം ആദ്മി പാര്‍ട്ടി യുവജന വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അജു ജോസ് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

ദേശീയപാതയില്‍ ഹൈവേ ജുമ മസ്ജിദിന് സമീപം കാക്കാത്തോട് ജംഗ്ഷനില്‍ ഒരു ലോഡ്ജിന് മുന്നില്‍ ദേശീയ പാതയില്‍ കയര്‍ വലിച്ച് കെട്ടി കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടസപ്പെടുത്തുന്നതില്‍ നടപടി വേണമെന്ന പരാതി നഗരസഭക്ക് കൈമാറി.
രയരോം-കുണ്ടേരി-പ്രാപ്പോയില്‍ റോഡ് വഴി നിരവധി പട്ടികവര്‍ഗ്ഗ കുട്ടികള്‍ പഠിക്കാന്‍ പോകുന്ന എളേരിത്തട്ട് കോളേജിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ് അനുവദിക്കണമെന്ന നിര്‍ദ്ദേശം കെ.എസ്.ആര്‍.ടി.സിയുടെ പരിഗണനക്ക് വിടാന്‍ യോഗം തീരുമാനിച്ചു.
ശ്രീകണ്ഠാപുരം നെടുങ്ങോം മങ്കട്ട പ്രദേശത്തെ കാടുമൂടിക്കുന്ന എണ്‍പത് ഏക്കര്‍ സ്ഥലം കാട്ടുപന്നികളും മറ്റും വിഹാരകേന്ദ്രമാക്കി മാറിയിറ്റിക്കുകയാണെന്നും ഇതു കാരണം സമീപത്തെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഏരുവേശി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സ്ഥലം ഉടമ കാട് വെട്ടി തെളിയിക്കാനോ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യുവാനോ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പരാതി പഞ്ചായത്തിന് കൈമാറും. ഭ്രാന്തന്‍ കുന്ന് ബസ്സ് സ്റ്റോപ്പിലെ ഓവ്ചാല്‍ സ്ലാബിട്ട് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കലും കുറ്റിക്കോല്‍ പാലത്തിന് സമീപം സ്ഥാപിച്ച സി സി ടി വി ക്യാമറ പോസ്റ്റിന് സമീപം മലിന്യ ങ്ങള്‍ നിക്ഷേപിക്കുന്നത് തടയണമെന്നും പന്നിയൂര്‍ ചെറുകര മുതല്‍ കാലിക്കടവ് വരെ യുള്ള റോഡ് കൈയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിത്തുന്നത് തടയണമെന്നും പുഷ്പഗിരി ഗാന്ധിനഗറില്‍ മൂന്നാം സ്ട്രീറ്റില്‍ സ്ഥിരമായി ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ലീക്കാവുന്നത് പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍ (സി പി എം), മരുതാനിക്കാട്ട് ജെയിംസ് (കേരള കോണ്‍ഗ്രസ്-എം), എന്‍ വി കുഞ്ഞിരാമന്‍ (ആര്‍ ജെ ഡി ), ആനപ്പള്ളി ഗോപാലന്‍(എ.എ.പി), മീത്തല്‍ കരുണാകരന്‍(എന്‍.സി.പി),
പുഷ്പഗിരി ഗാന്ധിനഗര്‍ വികസന സമിതി കണ്‍വീനര്‍ എ.സി.മാത്യു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: ഗ്രിഫിന്‍, പഴശി ഇറിഗേഷന്‍ അസി: എഞ്ചിനീയര്‍ പി.വി.മഞ്ജുള, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി: എഞ്ചിനീയര്‍ എന്‍.കെ.സേതുമാധവന്‍,
ആര്‍ ഡി ഒ ജൂനിയര്‍ സൂപ്രണ്ട് പി.സി.സാബു,
ഇരിക്കൂര്‍ ബ്ലോക്ക് ജോയിന്റ് ബി ഡി ഒ എം.വിനോദന്‍, ആന്തൂര്‍ നഗരസഭ സെക്രട്ടരി പി.എന്‍.അനീഷ്, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടരി എം.വി.മോളി, ഫോാറസ്റ്റ് ബീറ്റ് ഓഫീസര്‍ പി.പി.രാജീവന്‍,
അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി.ഷാജി, പി ഡബ്‌ള്യു ഡി റോഡ് വിഭാഗം ഓവര്‍സീയര്‍ കെ.പി.നിത്യ, കെട്ടിട വിഭാഗം ഓവര്‍സീയര്‍ പി.തങ്കമണി, മൈനര്‍ ഇറിഗേഷന്‍ ഓവര്‍സീയര്‍ മനോജ് അബ്രഹാം, വി കെവിഷ്ണു (തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്),
ദിനേശന്‍ പോത്തേര (താലൂക്കാഫീസ്) എന്നിവര്‍ പങ്കെടുത്തു.
ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ സ്വാഗതവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
