മാനസിക വൈകല്യമുള്ള 12 കാരിയെ ബലാല്‍സംഗം ചെയ്ത നടുവില്‍ സ്വദേശിക്ക് മരണം വരെ ജയില്‍

തളിപ്പറമ്പ്: മാനസിക വെല്ലുവിളി നേരിടുന്ന 12 വയസുകാരിയായ കൂട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച നടുവില്‍ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 60 വര്‍ഷം കഠിനതടവും മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.

പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ ആക്കാട്ടെയില്‍ അലോഷ്യസ് എന്ന ജോസിനെയാണ്(65) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2020 നവംബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് 9 വയസുള്ളപ്പോള്‍ മുതല്‍ പ്രതി
കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.

പുതിയ ശിക്ഷാ നിയമപ്രകാരം ഈ കേസില്‍ ജീവപര്യന്തം ജീവിതകാലം മുഴുവനുള്ള ശിക്ഷയായതിനാല്‍ മരണം വരെ പ്രതി ജയിലില്‍ തന്നെയായിരിക്കും.

അന്നത്തെ കുടിയാന്‍മല സി.ഐ.ജെ.പ്രദീപ്, എസ്.ഐ ടി.ഗോവിന്ദന്‍ എന്നിവരാണ് കേസന്വേഷിച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.