പത്രാധിപര്‍ സ്മാരക മാധ്യമ അവാര്‍ഡ് കേരള കൗമുദി നീലേശ്വരം ലേഖകന്‍ പി.കെ. ബാലകൃഷ്ണന്
കണ്ണൂര്‍: പത്രാധിപര്‍ സ്മാരക മാധ്യമ അവാര്‍ഡ് കേരള കൗമുദി നീലേശ്വരം ലേഖകന്‍ പി.കെ.ബാലകൃഷ്ണന്.
സെപ്തംബര്‍ 18 ന് പത്രാധിപരുടെ ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
2023 സെപ്തംബര്‍ 12- 2024 സെപ്തംബര്‍ 5 വരെ 1815 വാര്‍ത്തകള്‍ ചെയ്ത ബാലകൃഷ്ണന് ശരാശരി ദിവസം 5.02 വാര്‍ത്തകള്‍ വീതം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 23 വര്‍ഷമായി കേരളകൗമുദിയുടെ നീലേശ്വരം ലേഖകനാണ്. മേഖലയിലെ സജീവ പ്രശ്നങ്ങളെ ഉള്‍ക്കൊണ്ട് വാര്‍ത്ത ചെയ്യാറുണ്ട്.
നീലേശ്വരം പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം, രാജാ റോഡ് വികസനം, പള്ളിക്കര റെയില്‍വേ ഓവര്‍ബ്രിഡ്ജ് തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങള്‍ നന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളകൗമുദി ഈ വിഷയങ്ങള്‍ മറ്റ് പത്രങ്ങളെക്കാള്‍ മികവോടെ ചെയ്തതിന് പിന്നില്‍ ലേഖകന്റെ അന്വേഷണമികവിന് കാര്യമായ പങ്കുണ്ട്.
കാര്‍ഷിക വിഷയങ്ങള്‍ കാര്യമായ രീതിയില്‍ വാര്‍ത്തയാക്കാറുണ്ട്. കാല്‍നൂറ്റാണ്ടിനടുത്ത് നീലേശ്വരം മേഖലയില്‍ കേരളകൗമുദിയുടെ മുഖമായി നില്ക്കുന്നു.
സംവാദസദസുകളടക്കം നിരവധി പരിപാടികള്‍ കേരളകൗമുദി നീലേശ്വരം മേഖലയില്‍ നടത്തിയതിന് പിന്നില്‍ പി.കെ.ബാലകൃഷ്ണന്റെ പരിശ്രമമുണ്ട്.