പായസവും ഓണസദ്യയും-മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്റ് ഹോട്ടലില്‍ രുചിയുടെ ഓണോല്‍സവം തുടങ്ങി.
തളിപ്പറമ്പ്: കെ ടി ഡി സി യുടെ ഫോക്ക് ലാന്‍ഡ് മാങ്ങാട്ട് പറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് പായസ കൗണ്ടര്‍ ആരംഭിച്ചു.
ഇന്ന് രാവിലെ കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം.പ്രകാശന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫോക്ക് ലാന്‍ഡ് യൂണിറ്റ് മാനേജര്‍ സി.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രശസ്ത ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്, കെല്‍ട്രോണ്‍ പേഴ്‌സണല്‍ ഓഫീസര്‍ എന്‍.ബിനില്‍, കെല്‍ട്രോണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ രാജീവ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പതിനഞ്ചാം തീയതി വരെ ഓണം സ്‌പെഷല്‍ പായസ കൗണ്ടര്‍ വഴി വില്പന നടത്തുന്നതാണ്.
പായസം ലിറ്ററിന് 380/-രൂപയും അര ലിറ്ററിന് 200/-രൂപയും കൗണ്ടറില്‍നിന്ന് കഴിക്കുന്നതിന് കപ്പിന് 40/ രൂപയുമാണ്.
തിരുവോണത്തോടനു ബന്ധിച്ച് 14, 15 തീയതികളില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതാണ്.
ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 350/ രൂപയാണ്. ഓണസദ്യ പാര്‍സലായി ലഭിക്കുന്നതിന് പാര്‍സലിന് ഒരു സദ്യയ്ക്ക് 400/- രൂപ.
16, 17 തീയതികളില്‍ ഓണ സ്‌പെഷ്യല്‍ താലി മീല്‍സും ഉണ്ടായിരിക്കും.
സ്‌പെഷ്യല്‍ വെജിറ്റേറിയന്‍ താലിക്ക് 250/- രൂപയും സ്‌പെഷ്യല്‍ നോണ്‍വെജ് താലിക്ക് 350/- രൂപയുമാണ് വില.
ഓണസദ്യയും ഓണം സ്‌പെഷല്‍ പായസവും പാര്‍സല്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന്-04972780220, 9400008739, 9400008685 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.