പ്രകോപനപരമായ പോസ്റ്റ്-കണ്ണാടിപ്പറമ്പ് സ്വദേശിക്കെതിരെ കേസ്

കണ്ണാടിപ്പറമ്പ്: ഇന്‍സ്റ്റാഗ്രാം എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ സമൂഹത്തില്‍ മതപരമായ വിരോധവും വെറുപ്പും സൃഷ്ടിക്കുന്ന പോസ്റ്റിട്ടതിന് കണ്ണാടിപ്പറമ്പ് സ്വദേശിയുടെ
പേരില്‍ മയ്യില്‍ പോലീസ് കേസെടുത്തു.

ബിജു നാരായണന്‍ നമ്പ്യാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ്.

കേരളാ പോലീസ് സൈബര്‍ ഡിവിഷന്‍ സൈബര്‍ പട്രോള്‍ കണ്ണൂര്‍ റേഞ്ച് ഓഫീസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സപ്തംബര്‍ 8 നാണ് മതപരമായ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന സൃഷ്ടിക്കുന്ന വിധത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതെന്നാണ് പരാതി.