മുസ്ലിംലീഗ്-അഡ്‌ഹോക്ക് കമ്മറ്റി-ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും പി.കെ.സുബൈര്‍ വിഭാഗത്തിന് മേല്‍ക്കൈ
തളിപ്പറമ്പ്: മുസ്ലിംലീഗ് അഡ്‌ഹോക്ക് കമ്മറ്റി, ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും, സുബൈര്‍ പക്ഷത്തിന് മേല്‍ക്കൈ.
തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഇന്നലെ രൂപം നല്‍കിയ അഡ്‌ഹോക്ക് കമ്മറ്റി ഫലത്തില്‍ സുബൈര്‍ വിഭാഗത്തിന്റെ വിജയമായി.
അള്ളാംകുളം വിഭാഗത്തിന് കണ്‍വീനര്‍ സ്ഥാനവും ഏഴ് അംഗങ്ങളേയും ലഭിച്ചപ്പോള്‍ സുബൈര്‍ വിഭാഗത്തിന് ചെയര്‍മാന്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങളെയാണ് ലഭിച്ചത്.
ചെയര്‍മാന്‍ കെ.വി.മുഹമ്മദ്കുഞ്ഞി(മലമന്ത്രി) സുബൈര്‍ വിഭാഗത്തിന്റെയും കണ്‍വീനര്‍ എം.വി.ഫാസില്‍ അള്ളാംകുളം വിഭാഗത്തിന്റെയും പ്രതിനിധിയാണ്.
സമാന്തര മുന്‍സിപ്പല്‍ കമ്മറ്റി രൂപീകരിച്ച് ഭാരവാഹികളായവരെ ആരെയും കമ്മറ്റിയില്‍ എടുക്കരുതെന്ന സുബൈര്‍ പക്ഷത്തിന്റെ പിടിവാശിക്ക് മുന്നില്‍ സംസ്ഥാന നേതൃത്വത്തിന് വഴങ്ങേണ്ടിവന്നു.
നേരത്തെ പ്രഖ്യാപിച്ച കമ്മറ്റിയുടെ ട്രഷററായിരുന്ന കെ.സി.അബ്ദുല്‍ ഷുക്കൂര്‍ ഫൈസിയെ മാറ്റണമെന്ന അവശ്യമുയര്‍ത്തിയാണ് അള്ളാംകുളം വിഭാഗം സമാന്തര കമ്മറ്റിക്ക് രൂപം നല്‍കിയതെങ്കിലും പുതിയ അഡ്‌ഹോക്ക് കമ്മറ്റിയില്‍ അള്ളാംകുളത്തോടൊപ്പം ഷുക്കൂര്‍ ഫൈസിയും അംഗമാണ്.
ചെയര്‍മാന്‍ കെ.വി.മുഹമ്മദ്കുഞ്ഞി, കെ.പി.മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.സുബൈര്‍, നിസാര്‍ ഹൈവേ, അഡ്വ.കുട്ടുക്കന്‍ മൊയ്തു, അബ്ദുള്‍ഷുക്കൂര്‍ഫൈസി, കെ.സി.മുസ്തഫ, പി.സി.നസീര്‍ എന്നിവര്‍ സുബൈര്‍ വിഭാഗത്തില്‍ നിന്നും
കണ്‍വീനര്‍ എം.വി.ഫാസില്‍, അള്ളാംകുളം മഹമ്മൂദ്, പി.അബ്ദുള്‍റഹീം, സി.ഉമ്മര്‍, സി.ഫൈസല്‍, എ.പി.ഉമ്മര്‍, സയ്യിദ് ജാബിര്‍ തങ്ങള്‍ എന്നിവരുമാണ് കമ്മറ്റിയിലുള്ളത്.
കെ.വി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റും സി.ഉമ്മര്‍ ജന.സെക്രട്ടറിയും അബ്ദുള്‍ ഷുക്കൂര്‍ ഫൈസി ട്രഷററുമായി നേരത്തെ രൂപീകരിക്കപ്പെട്ട കമ്മറ്റിക്കെതിരെയാണ് അള്ളാംകുളം പക്ഷം സമാന്തര കമ്മറ്റി രൂപീകരിച്ചത്.
പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തുന്നതിന് മുമ്പ് സമാന്തര കമ്മറ്റി പിരിച്ചുവിടണമെന്ന സുബൈര്‍ പക്ഷത്തിന്റെ നിര്‍ദ്ദേശവും സമാന്തര കമ്മറ്റിയുടെ ഭാരവാഹികളെ ആരെയും അഡ്‌ഹോക്ക് കമ്മറ്റിയില്‍ എടുക്കരുതെന്ന വാദവും അള്ളാംകുളത്തിന് അംഗീകരിക്കേണ്ടിവന്നു.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സുബൈര്‍ പക്ഷത്തിനാണെന്നിരിക്കെ മുന്‍സിപ്പല്‍ കമ്മറ്റി അധ്യക്ഷ സ്ഥാനം അള്ളാംകുളം പക്ഷത്തിന് ലഭിക്കേണ്ടതായിരുന്നുവെങ്കിലും അവിടെയും പിന്തള്ളപ്പെട്ടിരിക്കയാണ്.
തളിപ്പറമ്പിന്റെ മുസ്ലിംലീഗ് ചരിത്രത്തില്‍ കെ.വി.മുഹമ്മദ്കുഞ്ഞി വിഭാഗത്തിന് ഒരിക്കലും നേരിട്ടിട്ടില്ലാത്ത പിന്നോട്ടുപോക്കാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.