എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു

കുറുമാത്തൂര്‍: വഖഫ്-മദ്രസകള്‍: മതപരവും സമൂഹപരവും സാമൂഹിക ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.

എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ അഡ്വ.സമീര്‍ മോഡറേറ്ററായി.

മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ്, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി അന്‍സാര്‍, മുബീന്‍ ,റഹീം എന്നിവര്‍ പ്രസംഗിച്ചു.

വഖഫ് സംരക്ഷണ സമിതി കണ്‍വീനറായി ഖാദറിനെ തെരഞ്ഞെടുത്തു. ജോ.കണ്‍വീനര്‍: മുഹമ്മദ്, കമ്മിറ്റി അംഗങ്ങള്‍: അഷ്റഫ് കുരുക്കള്‍, ജബ്ബാര്‍, മുബീന്‍, റഹീം, ഉമൈര്‍, ഷക്കീര്‍.