കരുതലുമില്ല-കൈത്താങ്ങുമില്ല-ജനങ്ങളെ വിഡ്ഡികളാക്കല്‍ മാത്രം.
കണ്ണൂര്‍: ജനങ്ങളെ വിഡ്ഡികളാക്കാന്‍ വീണ്ടും പിണറായിയുടെ കരുതലും കൈത്താങ്ങും.

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ കരുതലും കൈത്താങ്ങും എന്ന പേരില്‍ നടത്തുന്ന അദാലത്തുകള്‍ ജനങ്ങളെ വിഡ്ഡികളാക്കാനാണെന്ന വിമര്‍ശനം ഉയരുന്നു.
ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് കണ്ണൂര്‍ ജില്ലയില്‍ അദാലത്തുകള്‍ നടത്തുന്നത്.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.ആര്‍.കേളു, പി.പ്രസാദ് എന്നിവരാണ് അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പരിഗണിക്കുന്ന വിഷയങ്ങളും പരിഗണിക്കാത്ത വിഷയങ്ങളും ഇതില്‍ പ്രത്യേകമായി വിളംബരം ചെയ്തിട്ടുണ്ട്.
ഇതില്‍ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും താലൂക്ക്-ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രമാണ്.
അതിനാണ് കൊട്ടിഘോഷിച്ച് മന്ത്രിമാര്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം നടത്തിയ കരുതലും കൈത്താങ്ങും പരിപാടിയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രയെണ്ണം നടപ്പില്‍ വരുത്തി എന്ന് പരിശോധിക്കാതെ വീണ്ടും പരിപാടി നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു.
ഭൂമികയ്യേറ്റവും അതിര്‍ത്തി തര്‍ക്കങ്ങളും എത്രകണ്ട് പരിഹരിക്കാനാവും എന്ന കാര്യത്തില്‍ യാതൊരുവിധ ഉറപ്പും ഇല്ല.
വില്ലേജ് ഓഫീസര്‍മാര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ മന്ത്രിമാര്‍ പരിഹരിക്കുകയും മന്ത്രിതലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നത് എവിടത്തെ കരുതലും കൈത്താങ്ങുമാണെന്നാണ് ചോദ്യം.
പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും).
സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍.
കെട്ടിടനിര്‍മ്മാണചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
വയോജന സംരക്ഷണം,
പട്ടിക ജാതിപട്ടികവര്‍ഗവിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍.
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ,
ശാരീരിക/ ബുദ്ധി/ മാനസിക വെ ല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍.
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷന്‍കാര്‍ഡ്( എപിഎല്‍/ബിപിഎല്‍) ചികിത്സാ ആവശ്യങ്ങള്‍ക്ക്
കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ട പരിഹാരം/ സഹായം ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ,
വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ട പരിഹാരം
വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയ ങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപ്പോസലുകള്‍.
ലൈഫ്മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍.
വായ്പ എഴുതിതള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം).
മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍.
(ചികിത്സാ സഹായം ഉള്‍പ്പെടെയുളളവ) ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
