തളിപ്പറമ്പ് നഗരമധ്യത്തില്‍ മാഹിമദ്യവില്‍പ്പന, നേതൃത്വം നല്‍കുന്നത് മുന്‍ മോഷ്ടാവ്.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മാഹിമദ്യം സുലഭം, പോലീസും എക്‌സൈസും ഉറക്കം നടിക്കുന്നു.
ഒരു വാട്‌സ്ആപ്പ് മെസേജോ കോളോ കിട്ടിയാല്‍ ഉടന്‍ തന്നെ മദ്യവും ടെച്ചിംഗ്‌സും നഗരമധ്യത്തില്‍ ലഭിക്കുന്നു.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ചപ്പാരപ്പടവ് സ്വദേശിയുടെ നേതൃത്വത്തിലാണ് മാഹിമദ്യം തളിപ്പറമ്പിലെത്തിച്ച് വില്‍പ്പന നടത്തുന്നത്.
ഇയാളുടെ ഏജന്റുമാരായും മുന്‍ കുറ്റവാളികളായ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സബ് രജിസ്ട്രാര്‍ ഓഫീസിനും ഷാലിമാര്‍ റോഡിനും ഇയിലുള്ള സ്ഥലമാണ് മദ്യപരുടെ പ്രധാന താവളം.
ഇത് കൂടാതെ മദ്യത്തിന് ആവശ്യക്കാര്‍ വിവരം നല്‍കിയാല്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന പരിപാടിയും സംഘത്തിനുണ്ട്.
നഗരമധ്യത്തില്‍ മാസങ്ങളായി നടക്കുന്ന ഈ ഇടപടാട് പോലീസിന്റെയും എക്‌സൈസിന്റെയും മൗനാനുവാദത്തോടെയാണെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ സര്‍ക്കാര്‍ ജിവനക്കാരുടെ കാന്റീന്‍ പരിസരം താവളമാക്കിയ കഞ്ചാവ്-എം.ഡി.എം.എ ഏജന്റുമാരും ഇപ്പോള്‍ അധികമാരും സംശയിക്കാത്ത സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ സ്ഥലത്താണ് തമ്പടിക്കുന്നത്.
