ക്ലോറിന്‍ ചോര്‍ന്നു- ലീക്ക് അടക്കുന്നതിനിടയില്‍ രണ്ട് അഗ്നിശമനസേനാംഗങ്ങള്‍ അബോധാവസ്ഥയിലായി-

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു.തളിപ്പറമ്പ് ആടിക്കുംപാറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത.
രണ്ട് അഗ്നിശമനസേനാ അംഗങ്ങള്‍ അബോധാസ്ഥയിലായി.

സുനില്‍കുമാര്‍, പി.എ അനൂപ് എന്നീ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരാണ് ആശുപത്രിയിലായത്.

 ഇന്ന്  രാവിലെ 11.30 നായിരുന്നു സംഭവം. ഇതുവരെ കമ്മീഷന്‍ ചെയ്യാത്ത വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതക പൈപ്പ്‌ലൈന്‍ ചോരുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ 


നേതൃത്വത്തിലെത്തിയ സംഘം ചോര്‍ച്ചയടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുസേനാംഗങ്ങള്‍ക്ക് ബോധക്ഷയം അനുഭവപ്പെട്ടത്. 

ആദ്യം അമോണിയയാണെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഗ്നിശമനസേനയോട് പറഞ്ഞത്.

പിന്നീട് ലീക്ക് അടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ചോരുന്നത് ക്ലോറിനാണെന്ന് വ്യക്തമായത്. ഇവരെ ഉടന്‍ തന്നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ജനവാസ കേന്ദ്രമായതിനാല്‍ ക്ലോറിന്‍ വാതകം ചോരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിയാക്കുന്ന സംഭവമായതിനാല്‍ അഗ്നിശമനസേന അതീവ സുരക്ഷ പാലിച്ചുകൊണ്ടാണ് ലീക്ക് അടക്കാനുള്ള പ്രകവര്‍ത്തനം നടത്തിയത്.

നൂറുകണക്കിന് വീടുകളുള്ള പ്രദേശമായതിനാല്‍ വന്‍ ജീവനഹാനിക്കിടവരുത്തുന്ന സംഭവമായി ഇത് മാറുമായിരുന്നു.

അഭിനേഷ്, സുധീഷ് എന്നീ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരാണ് സുരക്ഷാ കിറ്റുകളണിഞ്ഞ് ഗ്യാസ് ചോരുന്നത് തടഞ്ഞ് ലീക്ക് അടച്ച് വന്‍ ദുരന്തം ഒഴിവാക്കിയത്.