തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു.

കാഞ്ഞങ്ങാട് എം എന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാദ്ധ്യമ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.

സാഹിത്യ, കലാ, വ്യക്തിഗത അവാര്‍ഡ് വിതരണവും പുസ്തക പ്രകാശനവും അദ്ദേഹം നടത്തി.

ചടങ്ങില്‍ എം.വി.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.

ഉദ്ഘാടനവും കൃഷ്ണചന്ദ്ര വിദ്യാഭ്യാസ അവാര്‍ഡ്ദാനവും പുനര്‍ജനി പുസ്തക പ്രകാശനവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു.

എഴുത്തുകാരനും അഭിഭാഷകനുമായ ടി. കെ സുധാകരന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കെ. കെ നായര്‍, സാഹിത്യകാരന്‍ കൃഷ്ണന്‍ കുട്ടി തായന്നൂര്‍ എന്നിവരെ ആദരിച്ചു.

ഗവ .യു.പി സ്‌കൂള്‍ കൂക്കാനം, പൂരക്കളി അക്കാദമി മെമ്പര്‍ വി പി പ്രശാന്ത്, കവി എ എല്‍ ജോസ്, കാസര്‍കോട് ഡയറ്റിലെ സന്തോഷ് സക്കറിയ, പ്രേമചന്ദ്രന്‍ ചോമ്പാല, എ വി ചന്ദ്രന്‍ ചെറുകുന്ന്, ഡോ.ടി. എം സുരേന്ദ്രനാഥ്, പ്രഭന്‍ നീലേശ്വരം, സി. വി മാധവന്‍, ജ്യോതി പാണൂര്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവരും വിവിധ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കേരള കൗമുദി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ എന്‍. ഗംഗാധരന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

ഡോ. സി ബാലന്‍, വി വി പ്രഭാകരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ടി കെ സുധാകരന്‍, ടി കെ ഡി മുഴപ്പിലങ്ങാട്, ടി കെ നാരായണന്‍, ഡോ. സന്തോഷ് പനയാല്‍, ഹാരിസ് പെരിങ്ങോം തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുളുനാട് മാസിക പത്രാധിപര്‍ കുമാരന്‍ നാലപ്പാടം സ്വാഗതവും എസ്.എ.എസ് നമ്പൂതിരി നന്ദിയും പറഞ്ഞു.