വൈദ്യുതി നിരക്ക് വര്‍ധന: യൂത്ത് ലീഗ് കുറുമാത്തൂര്‍പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

കുറുമാത്തൂര്‍: തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേല്‍ വൈദ്യുതി നിരക്ക് വര്‍ധന അടിച്ചേല്‍പിച്ച പിണറായി സര്‍ക്കാറിനെതിരെ പൂവം ടൗണില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് പ്രവര്‍ത്തക

സമിതി അംഗം എം.അഹമ്മദ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലം, ജന:സെക്രട്ടറി നാസര്‍ പന്നിയൂര്‍, സ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി കെ.വി.കെ.അയ്യൂബ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സഈദ് പന്നിയൂര്‍, ജന:സെക്രട്ടറി ഇസ്മായില്‍ മഴൂര്‍, ട്രഷറര്‍ അനസ് മുയ്യം,

യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ആരിഫ്, ജില്ലാ കൗണ്‍സിലര്‍ ജബ്ബാര്‍ പൂവം, ബാല കേരളം സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹബാസ് മുയ്യം, വിവിധ ശാഖാ ഭാരവാഹികളായ ഇ.മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീന്‍ പുതുക്കണ്ടം, മുഹമ്മദ് കുഞ്ഞി പൂവം, അബൂബക്കര്‍ പൂവം, ജുബൈദ്, എം.ജാബിര്‍, സുഫൈല്‍, റമീസ്, സുഹൈഫ് നിസാര്‍, സജജാദ എന്നിവര്‍ നേതൃത്വം നല്‍കി.