ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍.

തളിപ്പറമ്പ്: ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് നടത്തിയ മൂന്നംഗസംഘം പിടിയില്‍.

ശ്രീകണ്ഠാപുരം നിടിയേങ്ങ റോഡിലെ കുറുവോട് വീട്ടില്‍ കെ.ബിജി(51), കേളകം മുണ്ടേരി പാലപ്പറമ്പില്‍ വീട്ടില്‍പി.കെ.സൂരജ്(29), മാലൂര്‍ കെ.പി.ആര്‍.നഗറിലെ പാറമ്മല്‍ വീട്ടില്‍് പി.നൗഷാദ്(45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ രാത്രി 11.30 ന് താനിക്കുന്ന് അയ്യപ്പക്ഷേത്രപരിസരത്ത് വെച്ചാണ് ഇവര്‍ കുടുങ്ങിയത്.

4620 രൂപയും പോലീസ് പിടിച്ചെടുത്തു.