ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണു മരിച്ചു.

പരിയാരം: ഉറക്കത്തിനിടയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു.

ഏമ്പേറ്റിലെ ചേണിച്ചേരി പുളുക്കൂല്‍ വീട്ടില്‍ സി.പി.സുകുമാരന്‍ നമ്പ്യാര്‍(69) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 11 ന് രാത്രിയാണ് സുകുമാരന്‍ നമ്പ്യാര്‍ക്ക് വീണു പരിക്കേറ്റത്.

തലക്ക് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് ഗവ.മെഡിക്കല്‍പ്രവേശിപ്പിച്ച് ചികില്‍സ നല്‍കിക്കൊണ്ടിരിക്കെ ഇന്ന്
പുലര്‍ച്ചെ ഒന്നോടെയായിരുന്നു മരണം.

പൊതുമരാമത്തു വകുപ്പില്‍ നിന്നും വിരമിച്ച ക്ലര്‍ക്കാണ്.

ഭാര്യ: എം.എം.ബാലാമണി.

മക്കള്‍: ജ്യോതി, പ്രീതി(സി.എ.വിദ്യാര്‍ത്ഥി).

മരുമകന്‍: വിജയകൃഷ്ണന്‍.

സഹോദരന്‍: രാമചന്ദ്രന്‍(റിട്ട.ട്രഷറി, പയ്യന്നൂര്‍).