ജോസ് ചെമ്പേരി കേരള കോണ്‍ഗ്രസ് എം. രാഷ്ട്രീയ കാര്യ സമിതി( നയരൂപീകരണ സമിതി)മെമ്പര്‍
കോട്ടയം: കേരള കോണ്‍ഗ്രസ് (എം)സീനിയര്‍ നേതാവായ ജോസ് ചെമ്പേരിയെ ചെയര്‍മാന്‍ ജോസ്. കെ.മാണിയുടെ താല്പര്യപ്രകാരം രാഷ്ട്രീയ കാര്യസമിതിയിലേക്ക് (നയരൂപീകരണ സമിതി) ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജന.സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് നോമിനേറ്റ് ചെയ്തു.
1970 ല്‍ കേരളാ കോണ്‍ഗ്രസില്‍ ഏരുവേശ്ശി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ച് പടിപടിയായി ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കേരള കര്‍ഷകയുണിയന്‍ സംസ്ഥാന പ്രസിഡന്റ്, പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി, വാജ്‌പേയ് ഭരണകാലത്ത് പി.സി.തോമസ് ഐ.എഫ്.ഡി.പി.രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന ജന.സെക്രട്ടറിയും ഔദ്യോഗിക വക്താവുമായി.
മേഖലകളില്‍ 1980 ല്‍ കണ്ണൂര്‍ ജില്ലാ വികസന സമിതിയില്‍ മെമ്പറായി.
മലയോരത്തു നിന്നും ജില്ലാ വികസന സമിതിയില്‍ ആദ്യമായി എത്തിയ നേതാവാണ്.
പിന്നീട് കൈത്തറി വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍, കേരള കര്‍ഷക ക്ഷേമനിധിബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മികച്ച സംഘാടകനും, പ്രസംഗകനുമാണ്.