നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍.

 

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍.

നിലമ്പൂര്‍ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്.

അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്.

കേസില്‍ അന്‍വറാണ് ഒന്നാം പ്രതി.

നേരത്തെ കേസില്‍ നാല് ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്നു അന്‍വറിനെതിരെ എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു അന്‍വര്‍ പ്രതികരിച്ചു.

കേസ് നിയമപരമായി നേരിടുമെന്നും അന്‍വര്‍ വ്യക്തമാക്കി.

തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.

കേസെടുത്തതിനു പിന്നാലെ നിലമ്പൂരില്‍ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

കാട്ടാന അക്രമണത്തില്‍ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു.

അണികള്‍ അക്രമം നടത്തുമ്പോള്‍ അന്‍വറും സ്ഥലത്തുണ്ടായിരുന്നു.