പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജില്‍ ഇന്‍വെന്‍ഷിയോ 3.0
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്‍വെന്‍ഷിയോ 3.0 വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രദര്‍ശനം 9, 10 തീയതികളില്‍ നടക്കും.
കോളേജിലെ വിവിധ വകുപ്പുകള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങള്‍ പ്രായോഗിക തലത്തില്‍ മനസിലാക്കുന്നതിനും സംശയനിവാരണങ്ങള്‍ നടത്തുന്നതിനും സംവിധാനങ്ങള്‍ ഒരുക്കിയതായി കോളജ് ഭരണസമിതി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വി.കെ.സുരേഷ്ബാബു പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തില്‍ ക്ലാസെടുക്കും.
വിവിധ കലാ-കായിക പരിപാടികള്‍, ഫുഡ് ഫെസ്റ്റ്, അലുംനി സംഗമം, എന്നിവയും നടക്കും.
കണ്ണൂര്‍ സര്‍വകലാശാല സിണ്ടിക്കേറ്റംഗം ഡോ.എ.അശോകന്‍ 9 ന് രാവിലെ 10 ന് പരിപാടി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥിക്ഷേമ വിഭാഗം ഡയരക്ടര്‍ ഡോ.നബീസാ ബേബി മുഖ്യാതിഥിയാവും.
പ്രദര്‍ശനം 10 ന് വൈകുന്നേരം നാലിന് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വിജയന്‍ അടുക്കാടന്‍ ഡോ.കെ.എം.പ്രസീദ്, എം.വി.രചന, ടി.വി.രസ്‌ന എം.സജേഷ, എം.ആകാശ്, കെ.പ്രജിത് എന്നിവരും പങ്കെടുത്തു.