ഭരണഘടനയുടെ കാവലാളും കരുതലും നമ്മള്‍ തന്നെ ഡോ.സെബാസ്റ്റിയന്‍ പോള്‍.
തളിപ്പറമ്പ്: ജനാധിപത്യത്തിന്റെ ഭാവിക്ക് മുന്നില്‍ ജുഡീഷ്യറിക്ക് പകച്ചുനില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രമുഖ നിയമജ്ഞനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍.
സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ഹാപ്പിനസ് സ്‌ക്വയറില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ ഭാവിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ കാവലാളും കരുതവും സാധാരണക്കാരായ ജനങ്ങള്‍ തന്നെയാണെന്ന് 1977 ലെ തെരഞ്ഞെടുപ്പിലും 2024 ലെ തെരഞ്ഞെടുപ്പിലും ഇവിടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ നിലയില്‍ ജുഡീഷ്യറിയുടെ ഭാവി ആശാവഹമാണെന്ന് പറയാന്‍ കഴിയില്ലെന്നും ഡോ.സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ഒ.സുഭാഗ്യം അദ്ധ്യക്ഷത വഹിച്ചു.
സുപ്രീംകോടതി അഭിഭാഷകന്‍ പി.ദിനേശന്‍, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.പി.ശശി, അഡ്വ.നിക്കോളാസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സി.പി.എം നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍, കെ.കൃഷ്ണന്‍, പി.കെ.ശ്യാമള, ടി.ബാലകൃഷ്ണന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.