ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്.
തളിപ്പറമ്പ്: ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ ബി.ജെ.പി സമര രംഗത്ത്.
ഉടമകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ച് സാധരണ ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങള്‍ അടിയന്തിര പിന്‍വലിച്ച് പഴയ വിലയില്‍ തന്നെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉടമകള്‍ തയ്യാറാകണമെന്ന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വിലവര്‍ദ്ധിപ്പിച്ച ക്രഷറുകള്‍ക്ക് മുന്നില്‍ സമരം നടത്താനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അധ്യക്ഷത വഹിച്ചു.
എ.പി ഗംഗാധരന്‍, എ.പി നാരായണന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എ.അശോക്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.