ബുള്ളറ്റ് മോഷണം: പ്രതികള്‍ പിടിയില്‍.
കണ്ണപുരം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.
ആലമ്പാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ സി.എം.മൊയ്തീന്‍ ഫാസില്‍, ചെര്‍ക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ കണ്ണപുരം പോലീസ് പിടികൂടിയത്.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് പിടിയിലായത്.
കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയില്‍ ഹസീബിന്റെ ബൈക്ക് ആണ് മോഷണം പോയിരുന്നത്.
പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു.
മലപ്പുറത്തേക്ക് പോകാനായി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സഹോദരന്‍ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13.എ.ഡബ്ല്യു.1095 നമ്പര്‍ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയിരുന്നത്.