ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ മാഷേ- ഡിസിസി ജന.സെക്രട്ടറി ജോഷി കണ്ടത്തില്‍
തളിപ്പറമ്പ്: ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ എന്ന് എം.എല്‍.എ വ്യക്തമാക്കണെമെന്ന് ഡി.സി.സി ജന.സെക്രട്ടെറി ജോഷി കണ്ടത്തില്‍.
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സമ്മേളനം കഴിഞ്ഞാല്‍ സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ സാധാരണക്കാര്‍ കാത്തരിക്കേണ്ടി വരുമോ എന്ന് ഗോവിന്ദന് മാസ്റ്റര്‍ മറുപടിപറയണമെന്നും ജോഷി കണ്ടത്തില്‍ ആവശ്യപ്പെട്ടു.
ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രമീള രാജന് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജന.സെക്രട്ടരി രാജീവന് കപ്പച്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ.സരസ്വതി, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ്, കെ. നഫീസബീവി,
അഡ്വ.ടി.ആര്.മോഹന്‍ദാസ്, എം.എന്‍. പൂമംഗലം, എം.വി.രവീന്ദ്രന് പി.എം. മാത്യു മാസ്റ്റര്‍, സൗമിനി നാരായണന്, കെ. നിഷ എന്നിവര്‍ പ്രസംഗിച്ചു. കുഞ്ഞമ്മ തോമസ്, പി.പി.വത്സല, കെ.സുജാത, ടി.വി. കമലാക്ഷി എന്നിവര്‍ നേതൃത്വം നല്കി.