അനധികൃത മണല്‍ ശേഖരം പിടികൂടി

പരിയാരം: പരിയാരം മുക്കുന്നില്‍ കുപ്പം പുഴയോരത്ത് അനധികൃതമായി ശേഖരിച്ച 300 അടി മണല്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു.

പരിയാരം പോലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്റെ നേതൃത്വത്തിലാണ് പുഴമണല്‍ പിടിച്ചെടുത്തത്.

റെയ്ഡിന് പരിയാരം എസ്.ഐ രാജേഷ്, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ സി.ഹാരിസ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എ.പി.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

പിടിച്ചെടുത്ത മണല്‍ തളിപ്പറമ്പ താലൂക്ക് ഓഫീസിലെത്തിച്ചു.