ടി നസീറുദ്ദീന്‍ അനുസ്മരണദിനത്തില്‍ തളിപ്പറമ്പിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി 32 വര്‍ഷം വ്യാപാരികളെ നയിച്ച കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അമരക്കാരന്‍ ടി. നസറുദ്ദീന്‍ സാഹിബിന്റെ അനുസ്മരണ യോഗത്തില്‍ തളിപ്പറമ്പിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ.റിയാസ് അനുസ്മരണ പ്രഭാഷണം നടത്തി.
ആരോഗ്യ മേഖലയില്‍ തളിപ്പറമ്പിന് നിരവധി സംഭാവനകള്‍ നല്‍കുകയും ആധുനിക രീതിയിലുള്ള ആശുപത്രിയും നഴ്‌സിംഗ് പഠന സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്ത ഡോ.കെ.ജെ.ദേവസ്യ,
കണ്ണൂര്‍ ജില്ലയില്‍ വളപട്ടണത്തെ വ്യാപാരിയുടെ വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടുകയും കോടിക്കണക്കിന് രൂപയും സ്വര്‍ണവും തിരിച്ചുപിടിക്കുകയും ചെയ്ത് കണ്ണൂര്‍ പൊലീസ് സേനക്ക് തന്നെ അഭിമാനകരമാകുന്ന പ്രവര്‍ത്തനം നടത്തിയ ടീമിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥനായ വളപട്ടണം എസ് എച്ച്. ഒയും തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയമായ ടി.പി. സുമേഷ്,
ഷാജുദ്ദീന്‍, സൗമ്യ ജ്യോതിഷ് എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങില്‍ ഡോ. ജോസഫ് ബെനവന്‍ മുഖ്യാഥിതിയായിരുന്നു.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് പുതിയ മെഡിക്കല്‍ പാക്കേജ് കെയര്‍ ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തി.
വ്യാപാരി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ വിശിഷ്ട വ്യക്തികള്‍ക്ക് ആദരവും ഉപഹാരങ്ങളും നല്‍കി.
ജന.സെക്രട്ടറി വി താജുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ ടി. ജയരാജ് നന്ദിയും പറഞ്ഞു.