കസ്തൂര്‍ബ ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ചു.

കണ്ണൂര്‍: ഗാന്ധി യുവമണ്ഡലം, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കസ്തൂര്‍ബ ഗാന്ധിയുടെ 81-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണവും ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

നേതാജി പബ്ലിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തെങ്കാശി കറുപ്പ് സാമി അനുസ്മരണ പ്രഭാഷണം നടത്തി.

ഗാന്ധി യുവമണ്ഡലം പ്രസിഡന്റ് പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.

യഹിയ പള്ളിപ്പറമ്പ്, സനോജ് നെല്ലിയാടന്‍, മനോജ്, സക്കറിയ റെയിന്‍ബോ, രമേശ്, ഇമ്രാന്‍, റഫീഖ് പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.