തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികം-ഡയമണ്ട് പ്രദര്‍ശന-വില്‍പ്പനമേള തുടങ്ങി.

തളിപ്പറമ്പ്: മുപ്പത്തിയാറാം പിറന്നാളാഘോഷിച്ച് തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണശാലയായ അറ്റ്ലസ് ജ്വല്ലറി.

രാവിലെ നടന്ന ചടങ്ങില്‍ 36-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാ ഡയമണ്ട്‌സിന്റെ ഡയമണ്ട് എക്സിബിഷന്‍ കം സെയില്‍ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു.

അറ്റ്‌ലസ് ജ്വല്ലറി എം.ഡി എം.വി.പ്രതീഷ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടെറി വി.താജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

ലോകപ്രശസ്ത ഡയമണ്ട് നിര്‍മ്മാതാക്കളായ സ്വാ ഡയമണ്ട്‌സിന്റെ പ്രദര്‍ശനവും വില്‍പ്പനയും മാര്‍ച്ച് 4 വരെയാണ് നടക്കുന്നത്.