നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

ഇരിട്ടി: നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

തില്ലങ്കേരി ആലയാട്ടെ മീത്തലെ വീട്ടില്‍ എം.അജേഷ്(38),
വിളമന മാടത്തില്‍ പുല്ലുവട്ടം വീട്ടില്‍ പി.അഭിലാഷ്(31), മാടത്തില്‍ വേമ്പേരി വീട്ടില്‍ കെ.സന്തോഷ്(38), ചെറുവാഞ്ചേരി പാറമ്മല്‍പീടിക കില്‍ക്കാനിന്റവിട പീട്ടില്‍ കെ.ശ്രിംജിത്ത്(36) എന്നിവരെയാണ്

ഇന്ന് പുലര്‍ച്ചെ 2.25 ന് വള്ളിയാട്ട് വയല്‍ വൈരിഘതക ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് പിടികൂടിയത്.

5170 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

എസ്.ഐ ടി.ജി.അശോകന്‍, സീനിര്‍ സി.പി.ഒമാരായ സുകേഷ്, ഷിജോയ്, പ്രവീണ്‍, സി.പിഒ ഷംസുദ്ദീന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.