കടമ്പേരി സ്വദേശിനിയായ യുവതിയെ കാണാതായി.

തളിപ്പറമ്പ്: കടമ്പേരി സ്വദേശിനിയെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

ബക്കളം കടമ്പേരിയിലെ പ്ലാക്കില്‍ വീട്ടില്‍ സി.ഡി.മഞ്ജു(38)നെയാണ് ഫിബ്രവരി 21 മുതല്‍ കാണാതായത്.

അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്ന് പോയ മഞ്ജു തിരികെ വന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പി.എസ്. ജോബിഷ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.