ഒന്നിച്ച് മദ്യപിക്കുമ്പോള്‍ വാക്തര്‍ക്കം-യുവാവിനെ മര്‍ദ്ദിച്ചു.

കുടിയാന്‍മല: ഒന്നിച്ച് മദ്യപിക്കുമ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ വിരോധത്തിന് മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ചു.

നടുവില്‍ പടിഞ്ഞാറ് സ്വദേശി  വടക്കേടത്ത് വീട്ടില്‍ വി.വി.പ്രജുലിനാണ്(28)ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിച്ചത്.

ഫിബ്രവരി 27 ന് പ്രജുല്‍ നടുവില്‍ അറക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയപ്പോള്‍ മങ്കരയിലെ സൂരജ്, ക്രിസ്, മനോജ് എന്നിവര്‍ചേര്‍ന്നാണ് വൈകുന്നേരം 6.15 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

പ്രജുലിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.