അപകടകുറ്റിയുടെ അപകടം പരിഹരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രത്തിലേക്ക് റോഡ് വഴി വരുന്നവര്‍ക്ക് ഭീഷണിയായ അപകടകുറ്റി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ടാറിട്ട് മൂടി അപകടം ഒഴിവാക്കി.
പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഫിബ്രവരി ഒന്നിന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും പരാതി ഉന്നയിക്കപ്പെട്ടിരുന്നു.
താലൂക്ക് വികസനസമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥലംപരിസോധിച്ച വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് അപകടം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചുറ്റിലും ടാറിംഗ് നടത്തി പ്രശ്‌നം പരിഹരിച്ചത്.
ഇന്നലെ നടന്ന വികസനസമിതി മുമ്പാകെ വാട്ടര്‍ അതോറിറ്റി രേഖാമൂലം ഇത് അറിയിക്കുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ വാര്‍ത്തകളില്‍ വളരെ വേഗത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെടല്‍ നടത്തുന്നുണ്ട്.