തൃച്ചംബരം ഉല്‍സവം-കോടതി റോഡ് മുതല്‍ പാലമൃത് ആല്‍ ജംഗ്ഷന്‍വരെ വെളിച്ചം വേണം.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ആരംഭിക്കുന്ന ആറാം തീയതിമുതല്‍ കോടതി ജംഗ്ഷന്‍ മുതല്‍ പലമൃത്ആല്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് നിവേദനം നല്‍കി.

ഉത്സവ കമ്മിറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ കൂടുതലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു അമ്പലത്തിലേക്കും,

പൂക്കോത്തു നടയിലേക്കും പോക്കുവരവിനു ഉപയോഗിക്കുന്ന ഈ ഭാഗത്ത് വെളിച്ച സംവിധാനം ഇല്ലാത്തപക്ഷം സാമൂഹ വിരുദ്ധര്‍ അത് ദുരുപയോഗം ചെയ്യാനും അതു പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടവരാന്‍ സാധ്യത കൂടുതലാണെന്നും

അതിനാല്‍ വെളിച്ച സംവിധാനം ഒരുക്കാന്‍ ഉല്‍സവ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.അബൂബക്കര്‍ ഹാജിയും സെക്രട്ടെറി അഡ്വ.ജി.ഗിരീഷും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.