കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.
ബക്കളം പുന്നക്കുളങ്ങരയില്‍ വാടകവീട്ടില്‍ താമസക്കാരനായ ഹൂഗ്ലി ടിന്നാ കോളനിയിലെ മദന്‍ മോഹന്‍ മണ്ഡല്‍(35)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാത്രി ഏഴരയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്താഴെ ബക്കളം യൂണിവേഴ്‌സിറ്റി റോഡില്‍ വെച്ച് ഇയാള്‍ പിടിയിലായത്.
460 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ അരുണ്‍കുമാര്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.