ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി.

കണ്ണൂര്‍: ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി.

എടച്ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ അസ്മാസില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ അജ്‌നാസിനെയാണ്(33) കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് 1.30 നാണ് പട്രോളിങ്ങിനിടെ ഇയാള്‍ പിടിയിലായത്.