മയക്കുമരുന്ന്-പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം, നാലുപേര്‍ അറസ്റ്റില്‍.
എടക്കാട്: മയക്കുമരുന്ന് കേസില്‍ പോലീസ് പിടികൂടിയ സംഭവത്തില്‍ വിവരം നല്‍കിയതായി ആരോപിച്ച് യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു.
എടക്കാട് കുറ്റിക്കകം വലിയപുനത്തില്‍ വി.പി.റൈസലിനെ(22) മാര്‍ച്ച് 15 ന് ഈ സംഘം രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തടങ്കലില്‍ വെച്ച് മര്‍ദ്ദിക്കുകയും സിമന്റ കട്ടകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ റൈസല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുറ്റിക്കകം ഷമീന മന്‍സിലില്‍ എന്‍.കെ.മുഹമ്മദ് ജെറിസ്(19), ഷമീമ മന്‍സിലില്‍ റിയാന്‍ ഫറാസ്(22), കുറ്റിക്കകം സുബൈദ മന്‍സിലില്‍ പി.വി.ഇഷാഖ്(21), കുറ്റിക്കകം ബൈത്തുല്‍ വ്യാസയില്‍ മുഹമ്മദ് ഷബീബ്(21) എന്നിവരാണ് അറസ്റ്റിലായത്.
അഫ്രീദ്, ഫഹദ്, നിഹാദ് എന്നിവരും കേസില്‍ പ്രതികളാണ്.