കുടല്‍മന നാരായണന് നമ്പൂതിരി(57)നിര്യാതനായി
പിലാത്തറ: താന്ത്രികാചാര്യനും ജ്യോതിഷിയും സാമൂഹിക പ്രവര്‍ത്തകനുമായ അറത്തില്‍ കുടല്‍മന ഇല്ലത്ത് നാരായണന് നമ്പൂതിരി(57) നിര്യാതനായി.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സഹശാന്തി, വൈക്കം മൂത്തേടത്ത് കാവ്, ജഗദംബികാ ക്ഷേത്രം, മല്ലപ്പള്ളി ആനിക്കാട്ട് കാവ്, തിരുവനന്തപുരം വെള്ളനാട് ഭഗവതി ക്ഷേത്രം, വെമ്പാലപട്ടം ഭഗവതി ക്ഷേത്രം, തിരുപ്പൂര്‍ അയ്യപ്പ ക്ഷേത്രം, നാഗര്‍കോവില്‍ ശുചീന്ദ്രം ക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തു മുള്ള നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായും 11 ക്ഷേത്രങ്ങളില്‍ താന്ത്രികാചാര്യനായും സേവനം ചെയ്തു.
അറത്തില്‍ ഭജന സംഘം പൂജാ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചിരുന്നു. അഖില കേരള താന്ത്രിക മണ്ഡലം, പയ്യന്നൂര്‍ ആര്‍ട്സ് കോളേജ് സ്ഥാപകന്‍, അറത്തില്‍ വിദ്യ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ്, ദീപം രംഗവേദി പ്രസിഡന്റ്, യോഗക്ഷേമസഭ യുവജനസഭ ജില്ലാ ഖജാന്‍ജി തുടങ്ങി നിരവധി സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.
അറത്തില്‍ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കുടുംബമാണ്.
പരേതരായ കുടല്‍മന വിഷ്ണു നമ്പൂതിരി-ഗംഗ അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്.
ഭാര്യ: സുമതി (മധുരക്കാട്, കാഞ്ഞങ്ങാട്).
മക്കള്‍: വൈഷ്ണവി, വിഷ്ണുപ്രിയ ( ഇരുവരും ബംഗളരു).
മരുമകന്: നിതിന്‍ (ബംഗളരു).
സഹോദരങ്ങള്‍: കേശവന് നമ്പൂതിരി, ഈശ്വരന് നമ്പൂതിരി, കൃഷ്ണന് നമ്പൂതിരി ( മേല്‍ശാന്തി, പ്ലാക്കാട്ടൂര് ശിവപാര്‍വ്വതി ക്ഷേത്രം, കോട്ടയം), അദിതി അന്തര്‍ജനം, ദ്രൗപതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, പരേതരായ ശങ്കരന് നമ്പൂതിരി, വാമനന് നമ്പൂതിരി.
ശവസംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച)രാവിലെ തറവാട്ട് പറമ്പില്‍