
- പി.പി.ഭാസ്ക്കരന്‍ മാസ്റ്റര്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ് വിതരണവും അനുമോദന സമ്മേളനവും ആഗസ്റ്റ്-16 ന്.
by admin3പയ്യന്നൂര്‍: പി.പി.ഭാസ്കരന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളൂര്‍ സംഘടിപ്പിക്കുന്ന ഉന്നത വിജയികള്‍ക്കുള്ള അനുമോദവും സ്കോളര്‍ഷിപ്പ് വിതരണവും സ്മരണിക പ്രകാശനവും ആഗസ്റ്റ്-16 ന് നടക്കും. ചന്തന്‍കുഞ്ഞി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിപാടി മുന്‍മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭ ചെയര്പേഴ്സന് അഡ്വ.സരിന് ശശി അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ സി.കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സ്മരണിക പ്രകാശനം പ്രഫ.ഇ.കുഞ്ഞിരാമന് യു.നാരായണന് നല്കി നിര്‍വ്വഹിക്കും. ടി.സരോജിനി, ജയദേവന് കരിവെള്ളൂര്‍, ഇ.മുകുന്ദന്, കെ.വി.ജ്യോതി, ഡോ.വി.സന്തോഷ്, എന്‍.വി.കുഞ്ഞിരാമന്, കെ.വി.സുധാകരന്, ടി.കാഞ്ചന എന്നിവര്‍ … Read More - കയ്യേറ്റങ്ങള്‍ വ്യാപകം, എല്ലാം ഞങ്ങള്‍ക്ക് സ്വന്തം, ആരെടാ ചോദിക്കാന്‍?
by admin3തളിപ്പറമ്പ് നഗരപരിധിയില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് സമീപം ഒരു സ്ഥാപനം ടാര്‍റോഡിന്റെ അരികിനോട് ചേര്‍ന്നാണ് അനധികൃതമായി ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡില്‍ കാല്നയാത്രക്കാരനോ ഇരുചക്രവാഹനയാത്രക്കാരനോ ടാര്‍റോഡില്‍ നിന്ന് താഴെ ഇറങ്ങി നില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല. തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ ലൈസന്‍സുണ്ട്, ആരാണ് ചോദിക്കാനുള്ളത് എന്ന മട്ടിലുള്ള ഈ പരസ്യവെല്ലുവിളി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവുമോ? ഉത്തരവാദപ്പെട്ട അധികാരികള്‍ ഇവിചെ എന്താണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. - സൈബര്‍ തട്ടിപ്പ്: ഹൈക്കോടതി വഴിയുള്ള വിവാഹമോചനവും; പൂജയും വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസില്‍ പ്രതി കാസറഗോഡ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍
by admin3കാസറഗോഡ്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നല്‍കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ നടത്താമെന്നും വിശ്വസിപ്പിച്ച് കാസറഗോഡ് ഉദുമ സ്വദേശിയായ സ്ത്രീയുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സെന്റ് ആണ് കാസറഗോഡ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കൊല്ലം തെന്മലയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബര്‍ 17 മുതല്‍ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫേസ്ബുക്ക് … Read More - സ്വകാര്യന് വേണ്ടി റോഡ് ബ്ലോക്ക് ചെയ്യാന്‍ എന്തൊരു ശുഷ്ക്കാന്തിയാണ് പോലീസിന്
by admin3തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോലീസിന്റെ അകമഴിഞ്ഞ സഹായം. സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് ആഗസ്റ്റ്-13 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പൊതുജനത്തിന് സംസ്ഥാനപാതവഴി സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. ഈ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ദേശീയപാത ബ്ലോക്ക് ചെയ്യുന്നത് ഒരു തരത്തില്‍ ഒരു പരസ്യം തന്നെയല്ലേ-എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിടുന്നത് എന്തിനെന്ന് അന്വേഷിച്ചാല്‍ ഇന്ന് ആ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ ആ വലിയ ആള് എത്തുന്നതല്ലെ അതാണ് … Read More - സുസ്ഥിര വികസനത്തിന് സമാധാനം അനിവാര്യം-ടി.കെ. രമേശ് കുമാര്‍
by admin3തളിപ്പറമ്പ്: സുസ്ഥിരവികസനത്തിന് ശാശ്വത സമാധാനം അനിവാര്യമാണെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് ടി.കെ.രമേഷ്കുമാര്‍ പറഞ്ഞു. സമാധാനമില്ലാത്തിടത്ത് ഒരു വ്യക്തിയും നിക്ഷേപം നടത്താന്‍ തയ്യാറാവുകയില്ല, അത് നാടിന്റെ വികസനത്തെ പിന്നോട്ട് കൊണ്ടുപോകും അതുകൊണ്ടുതന്നെ ശാശ്വത സമാധാനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസ് തളിപ്പറമ്പ് മേഖലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ചെയര്മാന് പി.സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരിദാസ് മംഗലശ്ശേരി … Read More
