കുടുംബശ്രീ അരങ്ങ് 2025 ജില്ലാ കലാത്സവത്തിന തുടക്കമായി

തളിപ്പറമ്പ് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി.

കലോത്സവത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമ താരം അഖില ഭാർഗവൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്നും നാളെയുമായി മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് അരങ്ങ് കലോത്സവം നടക്കുന്നത്.

49 വ്യത്യസ്ത ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 81 കുടുംബശ്രീ സിഡിഎസുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടവർ മാറ്റുരയ്ക്കും.