തളിപ്പറമ്പ് മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികം-സര്‍ഗ്ഗമേള സംഘടിപ്പിച്ചു

തളിപ്പറമ്പ്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മദ്‌റസതുത്തൗഹീദ് ഇരുപതാം വാര്‍ഷികാത്തൊടനുബന്ധിച്ച് മദ്‌റസാ സര്‍ഗ്ഗമേള സംഘടിപ്പിച്ചു.

തളിപറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് കെ.സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ കയ്യെഴുത്ത്മാസിക തൗഹീദ് പി.പി.മുഹമ്മദ് നിസാര്‍ സഫ ഇബ്രാഹിമിന് നല്‍കി പ്രകാശനം ചെയ്തു.

എം.പി.നിസാമുദ്ദീന്‍, ഹസ്സന്‍ കുഞ്ഞി അരിപ്പാമ്പ്ര, എം.സി.സിനാന്‍, പി.നബീല, കെ.സി.അബ്ദുള്ള ഫാറൂഖി, ടി.പി.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.സംസീര്‍, റംല ടീച്ചര്‍, എ.പി.ഫൈസല്‍, റൈഹാന ടീച്ചര്‍, കെ.ജാബിര്‍, അസ്മ ടീച്ചര്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.

മുബീന ടീച്ചര്‍ സ്വാഗതവും തഫസീറ ടീച്ചര്‍ നന്ദിയും പറഞ്ഞു.പി.ഇസ ഖിറാഅത്ത് നടത്തി.