വാട്സ്ആപ്പ് ലോട്ടറി തരംഗമാവുന്നു-കേരളാലോട്ടറി വില്‍പ്പന ഇടിഞ്ഞു.
തളിപ്പറമ്പ്: വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നു, കേരളാ ലോട്ടറിയുടെ വില്‍പ്പന ഇടിഞ്ഞു.

സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വര്‍ദ്ധിപ്പിക്കുകയും സമ്മാനങ്ങള്‍ കുറയുകയും ചെയ്തതോടെയാണ് എഴുത്ത്ലോട്ടറിയുടെ ഡിജിറ്റല്‍ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്.
എഴുത്ത്ലോട്ടറി നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതിയ രീതിയിലേക്ക് തിരിഞ്ഞെതെന്നാണ് വിവരം.
കേരളാ ലോട്ടറി ഏജന്റുമാര്‍ തന്നെയാണ് പുതിയ വാട്സആപ്പ് ലോട്ടറിയും കൂടുതലായി നടത്തുന്നത്.
ഒരു ക്രേളാ ലോട്ടറിയുടെ 50 രൂപക്ക് 5 നമ്പര്‍ എടുക്കാം എന്നതാണ് ഇതിന്റെ മേന്മയായി പറയുന്നത്.
ആളുകള്‍ക്ക് താല്പര്യമുള്ള 3 അക്കനമ്പറുകള് നിര്ദ്ദേശിക്കുന്ന് വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കാം.
ഇത് എത്രവേണമെങ്കിലും എഴുതി കൊടുക്കാം. ഒരു നമ്പറിന് 10 രൂപയാണ് ഗൂഗിള്‍പേ വഴി അടക്കേണ്ടത്.
കേരളാ ലോട്ടറി നറുക്കെടുത്താല്‍ ഒന്നാം സമ്മാനം വരുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കത്തിന് 5000 രൂപ വീതവും രണ്ടക്കത്തിന് 500 രൂപയും ഒരക്കത്തിന് 100 രൂപയുമാണ് സമ്മാനം.
വളരെ സത്യസന്ധമായ ഇടപാടാണ് നടക്കുന്നത്.
അയച്ച നമ്പറുകളുടെ സ്ക്രീന്‍ഷോട്ട് പണം കൊടുക്കുന്നവര്‍ സൂക്ഷിച്ചുവെക്കണം.
കേരളാ ലോട്ടറി ഫലം വന്നാല്‍ ഒരു മണിക്കൂറിനകം എഴുതിനല്‍കിയ നമ്പറില്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കില്‍ സമ്മാനം ഗൂഗിള്‍പേ വഴി ലഭിക്കും.
നിരവധിയാളുകളാണ് വാട്സ്ആപ്പ് ലോട്ടറിയില്‍ ആകൃഷ്ടരായി മാറിയിരിക്കുന്നത്.
ലോട്ടറി വില്‍പ്പനക്കാരുടെ അടുത്ത ബന്ധുക്കളുടെ വാട്സ്ആപ്പ് നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
നിരവധിപേര്‍ക്ക് സമ്മാനം ലഭിക്കുന്നു എന്നതും വിലക്കുറവുമാണ് വാട്സ്ആപ്പ് ലോട്ടറിയെ ആകര്‍ഷകമാക്കുന്നത്.
കേരളാ ലോട്ടറി ചില്ലറ വില്‍പ്പന നടത്തുന്ന പാവപ്പെട്ട നടന്നുവില്പ്പനക്കാര്ക്ക് ചെലവില്ലാത്തതിനാല്‍ ടിക്കറ്റുകള്‍ ബാക്കിവന്ന് നഷ്ടം നേരിടുന്നതിനാല്‍ അവരാണ് വാടസ്ആപ്പ് ലോട്ടറിയുടെ പ്രചാരകരായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്.
വിലവര്‍ദ്ധനവിന് ശേഷം സ്റ്റാളുകളില്‍ ചില്ലറ കച്ചവടം കുറഞ്ഞതായി തളിപ്പറമ്പിലെ ഒരു പ്രമുഖ ലോട്ടറി ഏജന്റ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
