തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ള ശ്രീകോവിലിലെ തെക്കേപള്ളിയറയില്‍ ദുര്‍ഗയും ഭൂതഗണങ്ങളും,
വടക്കേ പള്ളിയറയില്‍ ഗുരുവിനും പഞ്ചമൂര്‍ത്തികള്‍ക്കും സ്ഥാനം നല്കി മൂന്ന് വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശന ചിന്തയില്‍ തെളിഞ്ഞു.
പ്രശ്നചിന്തക്ക് പ്രഗല്ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി, ആദ്ധ്യാത്മികാചാര്യന് ഡോ. എം.ജി. വിനോദ്, ക്ഷേത്രം കാര്യദര്‍ശി എ.കെ.രഘുനാഥന് തുടങ്ങി നൂറുകണക്കിനാളുകള്‍ പ്രശ്നചിന്തയില്‍ പങ്കെടുത്തു.
ഉത്തരകേരളത്തിലെ പ്രമുഖ ദേവീക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പ് നഗരമധ്യത്തിലുള്ള ശ്രീഭഗവതിക്ഷേത്രം.
10 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷവും മകര പൊങ്കാലയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.
