കുറുമാത്തൂര്‍ കൂനത്ത് ചീട്ടുകളി സംഘം പിടിയില്‍.
തളിപ്പറമ്പ്: നാലംഗ ചീട്ടുകളിസംഘം പിടിയില്‍.

കൂനം കേളോത്ത് വീട്ടില്‍ കെ.പ്രദീപന്‍(43), പന്നിയൂര്‍ കാവുമ്മൂലപ്പുരയില്‍ കെ.പി.ലക്ഷ്മണന്‍(63), കൊളത്തൂര്‍ മുള്ളന്‍ പെരിന്താട്ട് വീട്ടില്‍ എം.പി.പത്മനാഭന്‍(66), മലപ്പട്ടം കണിയാന്‍കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 4.45 ന് കുറുമാത്തൂര്‍-കൂനം റോഡില്‍ ഹില്‍ടോപ്പ് ടൈല്‍സിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് പുള്ളിമിറി ചീട്ടുകളി നടത്തുന്നതിനിടെയാണ് ഇവര്‍ പോലീസ് പിടിയിലായത്.
4280 രൂപയും പിടിച്ചെടുത്തു.
സീനിയര്‍ സി.പി.ഒമാരായ പ്രജീഷ്, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
