അമിത്ഷായുടെ സന്ദര്‍ശനം തളിപ്പറമ്പ് പോലീസിന്റെ അറിയിപ്പ്-
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12.7.2025 നാളെ തളിപ്പറമ്പ് ശ്രീരാജ രാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെ പറയുന്ന പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു

ഉച്ചക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പ് ബസ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ ആളുകളെ ഇറക്കി ഉടന്‍ തന്നെ സ്റ്റാന്റ്‌വിട്ടു പോകേണ്ടതും പുറപ്പെടേണ്ട സമയത്ത് സ്റ്റാന്റില്‍ വന്നു യാത്രക്കാരെ കയറ്റി സ്റ്റാന്റ്‌വിട്ടു പോകേണ്ടതുമാണ്
ഉച്ച കഴിഞ്ഞു 2 മണിക്ക് ശേഷം വലിയ വാഹനങ്ങള്‍ തളിപ്പറമ്പ് ടൗണില്‍ പ്രവേശിക്കുന്നത് പരമാവതി ഒഴിവാക്കേണ്ടതും കണ്ണൂര്‍ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ ധര്‍മശാല പഴയങ്ങാടി വഴി പയ്യന്നൂരിലേക്കും പയ്യന്നൂര്‍ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന വരുന്ന വാഹനങ്ങള്‍ പിലാത്തറ പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ അല്ലെങ്കില്‍ കുപ്പം പഴയങ്ങാടി വഴി കണ്ണൂരിലേക്കൊ പോകേണ്ടതാണ്.
ടിപ്പര്‍ ലോറി മിനി ലോറി പോലെയുള്ള വാഹനങ്ങള്‍ ഉച്ചക്ക് 2 മണിക്ക് ശേഷം മൂയ്യം, ബാവുപ്പറമ്പ,തളിപ്പറമ്പ ഭാഗങ്ങളില്‍ കൂടിയുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്
