കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം റിമാന്‍ഡില്‍

തളിപ്പറമ്പ്: കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം അറസ്റ്റില്‍.

ബാവുപ്പറമ്പ് പാറൂല്‍ വീട്ടില്‍ കെ.രാജേഷ്(53), നിടുവാലൂര്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.സുരേഷ്(44), കുറുമാത്തൂര്‍ തെഴുക്കുംകൂട്ടത്തില്‍ വീട്ടില്‍ ടി.കെ.സഹദേവന്‍(49), മുയ്യം തട്ടാന്‍വളപ്പില്‍ വീട്ടില്‍ ടി.വി.മുനീര്‍(48) എന്നിവരയൊണ് തളിപ്പറമ്പ് ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍  പി.വി.സനുപ്കൃഷ്ണന്റെ നേതൃത്വത്തില്‍ അറസറ്റ് ചെയ്തത്.

തളിപ്പറമ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ പരിധിയില്‍ ബാവുപ്പറമ്പ് ഭാഗത്ത് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കിയിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

കാട്ടുപന്നിയുടെ 98-കിലോ തൂക്കം വരുന്ന ഇറച്ചി, ആയുധങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

തളിപ്പറമ്പ് ജെ.എഫ്.സി.എം കോടതി ജഡ്ജ് അവധി ആയതിനാല്‍ കണ്ണൂര്‍ ജെ.എഫ്.സി.എം കോടതി സെക്കന്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാവിലെ ആണ് സംഭവം.

സെക്ഷന്‍ ഫോറസ്‌റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ പി.പി.രാജീവന്‍, മുഹമ്മദ് ഷാഫി, ജിജേഷ്, ഡ്രൈവര്‍ ജെ.പ്രദീപന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

കാട്ടുപന്നികളെ വെടിവെച്ചും കെണിവെച്ചുപിടിച്ചും വ്യാപകമായി പിടികൂടി ഇറച്ചിയാക്കി വല്‍പ്പന നടത്തുന്ന സംഘം ജില്ലയുടെ പല ഭാഗങ്ങളിലും സജീവമാണ്.

വര്‍ക്ക് പഞ്ചായത്ത് അധികൃതരുടെ ഒത്താശയുള്ളതായി സംശയമുണ്ടെന്നും, ഇത്തരത്തില്‍ കാട്ടുപന്നിവേട്ട നടത്തിയാല്‍ ഭാവിയില്‍ കാട്ടുപന്നികളുടെ വംശനാശം തന്നെയായിരിക്കും ഫലമെന്നും മലബാര്‍ അസോസിേയഷന്‍ ഫോര്‍ നേച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാട്ടുപന്നികളെ കൊല്ലുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.