കര്‍ണാടകം-കേരളം തമിഴ്‌നാട്- ജനത്തിരക്കേറിയ പകല്‍ വണ്ടി പരശുറാം എക്‌സ്പ്രസ്.
കേരളത്തില്‍ ഓടുന്ന പകല്‍ വണ്ടികളില്‍ ഏറ്റവും തിരക്കേറിയ വണ്ടികളില്‍ ഒന്നാംസ്ഥാനത്താണ് പരശുറാം എക്‌സ്പ്രസ്.

കര്‍ണ്ണാടക-കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും കേരളം മുഴുവനായും ഓടുന്ന എക്‌സ്പ്രസ് ട്രെയിന്‍.
എല്ലാദിവസവും ഓടുന്ന വണ്ടി 16649 നമ്പറായി മംഗലാപുരം സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെട്ട് രാത്രി 9.15 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിെലത്തും.
അവിടെ നിന്നും 16650 നമ്പറായി പുലര്‍ച്ചെ 3.45 ന് പുറപ്പെടുന്ന വണ്ടി രാത്രി 9 ന് മംഗലാപുരം സെന്‍ട്രലില്‍ എത്തും.
1975 ഏപ്രില്‍ 1 നാണ് അന്നത്തെ റെയില്‍വെ മന്ത്രി കമലാപതി ത്രിപാഠി ഫ്‌ളാഗ്ഓഫ് ചെയ്തത്.
തുടക്കത്തില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും പ്രതിദിന വണ്ടിയായിരുന്നത് മംഗലാപുരത്തേക്ക് നീട്ടുകയായിരുന്നു.
703 കിലോമീറ്റര്‍ ദൂരം ഓടുന്ന വണ്ടി 15 മണിക്കൂറും 50 മിനുട്ടുമെടുത്താണ് സര്‍വീസ് പൂര്‍ത്തീകരിക്കുന്നത്.
എ.സി.ചെയര്‍കാര്‍, സെക്കന്റ് സിറ്റിംഗ്, അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ എന്നിവയാണ് ട്രെയിനിലുള്ളത്.
44 കിലോമീറ്ററാണ് പരമാവധി സ്പീഡ്.
2012 ലാണ് ഈ വണ്ടി നാഗര്‍കോവിലിലേക്ക് നീട്ടിയത്.
2024 ല്‍ കന്യാകുമാരിയിലേക്ക് വീണ്ടും നീട്ടുകയായിരുന്നു.
അരക്കോണം ഷെഡ്ഡിന്റെ WAP-4 ലോക്കോയാണ് ഉപയോഗിക്കുന്നത്.
50 സ്‌റ്റോപ്പുകളില്‍ നിര്‍ത്തും.
