കൂടുതല്‍ സ്വര്‍ണ്ണം വേണം യുവതിയെ ശാരീരിക-മാനസ,ിക പീഡനം നടത്തിയതിന് കേസ് .
തൃക്കരിപ്പൂര്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവും ബന്ധുക്കളുമായ ഏഴുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ മുട്ടുക്കട കോളനിക്ക് സമീപം നങ്ങാരത്ത് വീട്ടില്‍ താഹിറയുടെ മകള്‍ ഫാത്തിമത്ത് റെജീന(23)ന്റെ പരാതിയില്‍
ഭര്‍ത്താവ് കരിവെള്ളൂര്‍ മണക്കാട്ടെ മുഹമ്മദ് സ്നിജിത്ത്, ബന്ധുക്കളായ ഉമ്മ സൈറാബി, ഉപ്പ മുസതഫ ഉമ്മര്‍, സൈമൂജ, സാദിഖ് അക്രം, അബ്ദുല്‍ റഹ്മാന്, സൈദ എന്നിവരുടെ പേരിലാണ് കേസ്.
2022 ഫിബ്രവരി 5 ന് വിവാഹികരായതുമുതല് 2025 ഏപ്രില്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് 7 പേരും ശാരീരിക-മാനസിക പീഡനം നടത്തിയെന്നാണ് പരാതി.
