കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
കരിമ്പം ഒറ്റപ്പാലനഗറില്‍ സ്ട്രീറ്റ് നമ്പര്‍ ഏഴ് റംഷീന മന്‍സില്‍ വി.എം.അബ്ദുല്നാസറിന്രെ മകന് പി.പി.മുഹമ്മദ് അസ്ലം(25)ന്റെ പേരിലാണ് കേസ്.
ഇന്ന് പുലര്‍ച്ചെ 2.30 ന് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന് പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്.
അള്ളാംകുളം റോഡ് സ്ട്രീറ്റ് നമ്പര്‍ 2-എ മര്കാന സ്പോട്ട് ടര്‍ഫ് ഗ്രൗണ്ടിന് വടക്കുംഭാഗം റോഡരികില്‍ പൊതുസ്ഥലത്തുെവച്ചാണ് കഞ്ചാവ് നിറച്ച ബീഡിവലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്.
എ.എസ്.ഐ ഷിജോ അഗസ്റ്റിന്, സി.പി.ഒ നവാസ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
